റബ്ബർ ബോഡിന്റെ നിയന്ത്രണത്തിൽ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോം ഫെബ്രുവരിയിൽ ആരംഭിക്കും.


കോട്ടയം: റബ്ബർ ബോഡിന്റെ നിയന്ത്രണത്തിൽ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോം ഫെബ്രുവരിയിൽ ആരംഭിക്കും. ഇപ്പോഴത്തെ റബ്ബർ വ്യാപാര വിപണ രീതി തുടരുന്നതിനൊപ്പം റബ്ബർ വിൽക്കാനുള്ളവർക്കും വാങ്ങാനുള്ളവർക്കും ഇ-പ്ലാറ്റ്‌ഫോം വഴി ആശയവിനിമയത്തിനുള്ള വഴിയാണ് ഇതിലൂടെ തുറന്നു കിട്ടുന്നത്. ലോകത്ത് എവിടെ നിന്നും ഇ-പ്ലാറ്റ്ഫോമിലൂടെ റബ്ബർ വ്യാപാരത്തിൽ പങ്കെടുക്കാം. ഇ-പ്ലാറ്റ്ഫോമിലൂടെ വ്യാപാരം നടത്തപ്പെടുന്ന റബ്ബറിന്റെ ഗുണനിലവാരം സംബന്ധിച്ചുള്ള കാര്യങ്ങൾ റബ്ബർ ബോർഡ് പരിശോധിച്ചു ഉറപ്പാക്കും.