ഏറ്റുമാനൂർ പേരൂർ കവലയിൽ കാറും ലോറിയും കൂട്ടിയിടിച്ചു, കാർ കടയിലേക്ക് ഇടിച്ചു കയറി.


ഏറ്റുമാനൂർ: ഏറ്റുമാനൂർ പേരൂർ കവലയിൽ കാറും ലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ കടയിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ മൂന്നു മണിയോടെ ഏറ്റുമാനൂർ പേരൂർ കവലയിലാണ് അപകടം സംഭവിച്ചത്. കോവിൽ പാടം റോഡിലൂടെ എത്തിയ  കാർ പേരൂർ റോഡിലേക്ക് തിരിയുന്നതിനിടയിൽ ഏറ്റുമാനൂർ മാർക്കറ്റിൽ നിന്നും മത്സ്യവുമായി എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സമീപം ഉണ്ടായിരുന്ന കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാർ യാത്രികർക്ക് നിസാര പരിക്കേറ്റു.