കരുതലിന്റെ ജീവിതാനുഭവങ്ങളിൽ നിന്നും പിറവിയെടുത്ത കോട്ടയത്തെ ഓട്ടിസം സെന്റർ.


     പ്രതിസന്ധികൾ തളർത്താനും തളരാനുമുള്ളതല്ല, മറിച്ച് അവയെ കരുതലോടെയും കരുത്തോടെയും ആത്മവിശ്വാസത്തോടെയും അതിജീവിച്ചു വിജയം നേടാനുള്ളതാണെന്നു തെളിച്ചിരിക്കുകയാണ് കോട്ടയം കഞ്ഞിക്കുഴിയിലെ ലൈഫ് സെന്റർ ഫോർ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സ്ഥാപകരായ രാജീവും ഭാര്യ ലക്ഷ്മി രാജീവും. ഓട്ടിസം ബാധിതനായ തങ്ങളുടെ കുട്ടിയുമായി വിവിധ പരിശീലന കേന്ദ്രങ്ങൾ കയറിയിറങ്ങിയപ്പോൾ ലഭിച്ച തിക്താനുഭവങ്ങളാണ് മികച്ച രീതിയിലും ഹൃദ്യവും സ്വാന്തനവുമായ സമീപനത്തിലും പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്ക് വേണ്ടി ഒരു പരിശീലന കേന്ദ്രം ആരംഭിക്കാൻ ഈ മാതാപിതാക്കൾക്ക് പ്രേരണയായത്.സ്പീച്ച് തെറാപ്പിയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ലക്ഷ്മി രാജീവാണ് ലൈഫ് സെന്റർ ഫോർ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റിന്റെ അമരത്ത്. ഇവിടെയെത്തുന്ന ഓരോ പിഞ്ചോമനകളെയും തന്റെ സ്വന്തം കുഞ്ഞിനോടെന്നപോലെ പരിശീലനങ്ങൾക്കൊപ്പം സ്നേഹവായ്പുകളും നൽകിയാണ് ലക്ഷ്മി ചേർത്ത് പിടിക്കുന്നത്.



    ഓട്ടിസം, ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൾസി, എ ഡി എച്ച് ഡി, ലേർണിംഗ് ഡിസബിലിറ്റി, മെന്റൽ റിറ്റാഡേഷൻ, ഡിലയിഡ് സ്പീച്ച് തുടങ്ങിയ എല്ലാ സംസാര-ഭാഷ-പഠന-സ്വഭാവ രീതികളിൽ വ്യത്യസ്തത പുലർത്തുന്ന പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്കായി മികച്ച തെറാപ്പികൾ നൽകുന്ന കോട്ടയത്തെ സ്ഥാപനമായി മാറിയിരിക്കുകയാണ് കഞ്ഞിക്കുഴിയിലെ  ലൈഫ് സെന്റർ ഫോർ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ്. ഓരോ കുട്ടിയുടെയും വ്യത്യസ്തതകൾ തിരിച്ചറിഞ്ഞു അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഓരോ കുട്ടികൾക്കും പ്രത്യേകം തെറാപ്പി സെഷനുകൾ  തയ്യാറാക്കി മാതാപിതാക്കളുടെ സാനിധ്യത്തിൽ തന്നെയാണ് ഇവിടെ കുട്ടികൾക്ക് പരിശീലനങ്ങളും മറ്റു അനുബന്ധപ്രവർത്തനങ്ങളും നടത്തുന്നത്.



    ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ, സെൻസറി ഇന്റഗ്രേഷൻ, സോഷ്യൽ സ്കിൽ ക്ലാസുകൾ, ബിഹേവിയറൽ തെറാപ്പി, പ്ലേ തെറാപ്പി തുടങ്ങിയ എല്ലാ തെറാപ്പികളും ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകമാണ് നടത്തുന്നത്. കുട്ടികൾക്കുള്ള ഓരോ സെഷനും കൈകാര്യം ചെയ്യുന്നത് ലക്ഷ്മി രാജീവിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധരായ തെറാപ്പിസ്റ്റുകളാണ്. കർണ്ണാടക ഡോ. എം വി ഷെട്ടി കോളേജ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ നിന്നും ഓഡിയോളജി ആൻഡ് സ്പീച്ച്-ലാംഗ്വേജ് പാതോളജിയിൽ ബിരുദധാരിയാണ് ലക്ഷ്മി. സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്,സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരടങ്ങുന്ന സംഘമാണ് ഓരോ കുട്ടിയുടെയും പരിശീലനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.



    കുറഞ്ഞ നിരക്കിൽ  അത്യാധുനിക സംവിധാനങ്ങളോടെ ഏറ്റവും മികച്ച രീതിയിലുള്ള തെറാപ്പികൾ കുട്ടികൾക്ക് നൽകുകയാണ് ഇവിടെ. ഈ ഒരു ഉദ്യമത്തിന് പിന്നിൽ ഓട്ടിസം ബാധിതനായ കുട്ടിയുടെ മാതാപിതാക്കൾ എന്ന കാരണം കൂടിയുള്ളതായി ലക്ഷ്മി രാജീവ് പറഞ്ഞു.മികച്ച സംവിധാനങ്ങളും വിദഗ്‌ദ്ധരായ തെറാപ്പിസ്റ്റുകളെയും ഉൾപ്പെടുത്തി കുട്ടികൾക്ക് പരിശീലനം നൽകുന്നതിനാൽ ഓരോ കുട്ടിയും തങ്ങളുടെ അടുത്ത് ആദ്യം എത്തിയതിനേക്കാൾ മികച്ചവരായി എന്ന് ലക്ഷ്മിയും മികച്ച പരിശീലനവും സമീപനവുമാണ് ഇവിടെനിന്നും ലഭിക്കുന്നതെന്ന് മാതാപിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളിലെ മാറ്റങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ പൂർണ്ണ സംതൃപ്തരാണെന്നു സെന്ററിലെത്തുന്ന മാതാപിതാക്കൾ പറഞ്ഞു. 



    പ്രവർത്തനം ആരംഭിച്ചു 2 വർഷംകൊണ്ട് തന്നെ കുട്ടികൾക്കുള്ള പരിശീലനത്തിലും സമീപനത്തിലും മികവുറ്റ സ്ഥാപനമായി മാറിയിരിക്കുകയാണ് കഞ്ഞിക്കുഴിയിലെ ലൈഫ് സെന്റർ ഫോർ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ്. കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥകൾ  മനസ്സിലാക്കി പരസ്പ്പരം സേവനവും കരുതലും ആദരവും കൈമാറിയാണ് സെന്ററിന്റെ പ്രവർത്തനം. വ്യത്യസ്ത കഴിവുകളുള്ള കൂടുതൽ പരിചരണങ്ങൾ ആവശ്യമായ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മൂല്യവും തിരിച്ചറിവും പകർന്നു നൽകുകയാണ് ഇവിടെ. 



    ഇവിടെയെത്തുന്ന കുട്ടികൾക്ക് കണ്ടും കേട്ടും അനുഭവിച്ചും കൂടുതൽ അറിവുകൾ പകർന്നു നൽകുകയും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ട്. ഞങ്ങളുണ്ട് കൂടെ എന്ന മനസ്സോടെ സേവനം ചെയ്യുന്ന സെന്ററിലെ പരിശീലകർ എന്നും കുട്ടികൾക്കും മാതാപിതാക്കൾക്കും അനുഗ്രഹമാണ്. ഓരോ കുട്ടിയും ഓരോ വൈകാരിക അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ഈ അവസ്ഥകൾ പ്രത്യേകം മനസ്സിലാക്കി പരിഗണന നൽകുന്നവരാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ഘടകം. 



    ''ഓട്ടിസം ബാധിതനായ ഞങ്ങളുടെ കുട്ടിയുമായി നിരവധി തെറാപ്പി സെന്ററുകളിൽ ഞങ്ങൾ പോയിട്ടുണ്ട്. കുറച്ചു സമയം തെറാപ്പി സെന്ററിൽ കാണുന്ന സ്വഭാവമേ ആയിരിക്കില്ല കുട്ടിയുടേത്. കൂടെയുള്ളവർക്ക് മാത്രമാണ് ഇത്തരം അവസ്ഥകൾ എത്ര സങ്കീർണ്ണമാണെന്നു മനസ്സിലാകുകയുള്ളു. ഒരുപക്ഷെ സെഷൻ സമയത്ത് മാത്രം കാണുന്ന ഒരു തെറാപ്പിസ്റ്റിനു ഇത് മനസ്സിലാക്കണമെന്നില്ല. സാമ്പത്തികമായും ശാരീരികമായും മാനസികമായും തളരുന്ന ഓരോ മാതാപിതാക്കൾക്കും പറഞ്ഞാൽ തീരാത്തത്ര പ്രയാസങ്ങൾ ഉള്ളിലൊതുക്കിയാണ് കുട്ടിയുമായി വിവിധ തെറാപ്പി സെന്ററുകളിൽ എത്തുന്നത്. ഇത്തരം സെന്ററുകളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച തിക്താനുഭവങ്ങളാണ് കുട്ടികളെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കാത്ത ഞങ്ങളുണ്ട് കൂടെ എന്ന് ചേർത്തു നിർത്താൻ,മികച്ച തെറാപ്പികൾ കുറഞ്ഞ നിരക്കിൽ നൽകുന്ന ഒരു സ്ഥാപനം തുടങ്ങാൻ ഞങ്ങൾക്ക് പ്രേരകമായത്''-എന്ന് സെന്ററിന്റെ സ്ഥാപകരായ രാജീവും ലക്ഷ്മി രാജീവും പറയുന്നു.



    കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്‌ പിപിഇ കിറ്റുകൾ ധരിച്ചാണ് ഇപ്പോൾ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. നിരവധി കുട്ടികൾ ഇവിടെ പരിശീലനം നേടുന്നുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വിവിധ സെഷൻ സമയപ്രകാരമാണ് പരിശീലനങ്ങൾ നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

Life centre for autism and child Development

Near Max Fashion

Kanjikuzhi

Kottayam 

Website: http://www.lifeautismcentre.com 

e-mail: lifecentreforautism@gmail.com 

Ph:9400316103