കോട്ടയം: കോട്ടയം മാർക്കറ്റിൽ വയോധികയുടെ മാല പൊട്ടിച്ച കേസിൽ രണ്ടു പ്രതികളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കൊച്ചുപറമ്പിൽ അനീഷ് (39) കൊല്ലം ആയൂർ തോട്ടുകര പുതുവീട്ടിൽ ജനാർദ്ധനൻ എന്നിവരെയാണ് വെസ്റ്റ് എസ്എച്ഓ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. കോട്ടയം മാർക്കറ്റിലേക്കുള്ള ഇടവഴിയിൽ വെച്ചാണ് ഇവർ വയോധികയുടെ മാല പൊട്ടിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി.
കോട്ടയം മാർക്കറ്റിൽ വയോധികയുടെ മാല പൊട്ടിച്ച കേസിൽ രണ്ടു പ്രതികളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
