കിടങ്ങൂർ: വിളഞ്ഞ പാടശേഖരങ്ങളിലെ നെല്ലുകൾ കൊയ്തെടുക്കാൻ ഇനി കൊയ്ത്ത് യന്ത്രം അന്വേഷിച്ചു ഓടിനടക്കേണ്ട. കൊയ്ത്ത് യന്ത്രം സ്വന്തമായി വാങ്ങി കിടങ്ങൂരിലെ കർഷകൻ. കിടങ്ങൂർ കിടാരക്കുഴിയിൽ കെ.ജെ. ജോസ് ആണ് സ്വന്തമായി കൊയ്ത്ത് യന്ത്രം വാങ്ങിയത്. കിടങ്ങൂരിലെ ആദ്യത്തെ കൊയ്ത്ത് യന്ത്രമാണ് ഇത്. കൊയ്ത്ത് യന്ത്രത്തിൻ്റെ ആദ്യത്തെ കൊയ്ത്ത് വിജയൻ കോതാക്കുന്നേലിന്റെ കിടങ്ങൂർ വടുതലപ്പടി പാടശേഖരത്ത് ചെയ്ത നെൽകൃഷി കിടങ്ങൂർ കൃഷി ഓഫീസർ നീതു തോമസും പുന്നത്തുറ പാടശേഖര കമ്മിറ്റി പ്രസിഡൻറ് വേലുപ്പിള്ളയും ചേർന്ന് നിർവഹിച്ചു. പാടശേഖര സമിതി അംഗങ്ങളായ കെ.ജെ .ജോസ് കിടങ്ങൂർ,ഫിലിപ്പ് ചെമ്പിളാവ്, സിജോ വയലാ എന്നിവരും കൃഷിഭവൻ ഉദ്യോഗസ്ഥരായ ബിന്ദു ശ്രീജ, ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
ചിത്രം:രമേശ് കിടങ്ങൂർ.
