കെ-റെയിൽ പദ്ധതി; കുറവിലങ്ങാട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആക്ഷൻ കൗൺസിൽ.

കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തോട്ടുവാ മേഖലയെ രണ്ടായി വിഭജിക്കുന്ന രീതിയിലും ജനവാസ മേഖലയായ തോട്ടുവായിലെ നിരവധിപ്പേരുടെ വീടുകളും കൃഷി സ്ഥലങ്ങളും നഷ്ട്ടമാകുമെന്നും ഇതിനാൽ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുറവിലങ്ങാട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആക്ഷൻ കൗൺസിൽ. ഡിസംബർ 3ന് വ്യാഴാഴ്ച കുറവിലങ്ങാട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തും. ജനകീയ പ്രതിഷേധത്തിന് മുന്നോടിയായി തോട്ടുവായിൽ ചേർന്ന യോഗം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതോടെ 5 സെന്റും അതിൽ താഴെയുമായുള്ള സ്ഥലത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതം പെരുവഴിയിലാകുമെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.