തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന പ്രതിമാസ സൗജന്യ ഭക്ഷ്യക്കിറ്റിൽ ക്രിസ്‌തുമസ് കിറ്റ് വിതരണം ഡിസംബർ 3 മുതൽ ആരംഭിക്കും. 11 ഇനങ്ങളടങ്ങുന്ന ഭക്ഷ്യക്കിട്ടാന് ക്രിസ്തുമസ്സിനോടനുബന്ധിച്ചു വിതരണം ചെയ്യുന്നത്. എല്ലാ കാർഡുടമകൾക്കും റേഷൻകടകൾ വഴി കിറ്റ് ലഭിക്കും. അതേസമയം നവംബർ മാസത്തെ റേഷൻ വിതരണവും ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും ശനിയാഴ്ച്ച വരെ നീട്ടിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ഡിസംബർ മാസത്തിലും തുടരുന്നതാണ് എന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
ക്രിസ്തുമസ്സ് കിറ്റിൽ ലഭിക്കുന്നവ:
കടല-500 ഗ്രാം
പഞ്ചസാര-500 ഗ്രാം
നുറുക്ക് ഗോതമ്പ്-ഒരു കിലോ
വെളിച്ചെണ്ണ-അര ലിറ്റർ
മുളകുപൊടി-250 ഗ്രാം
ചെറുപയർ-500 ഗ്രാം
തുവരപ്പരിപ്പ്-250 ഗ്രാം
തേയില-250 ഗ്രാം
ഉഴുന്ന്-500 ഗ്രാം
ഖദർ മാസ്‌ക്-രണ്ട്
തുണി സഞ്ചി-ഒന്ന്
