എരുമേലിയിൽ വാഹനാപകടം;ബൈക്ക് യാത്രികന് പരിക്ക്.


എരുമേലി: എരുമേലി റാന്നി റോഡിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ശബരിമല ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരും ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് എരുമേലി ആശുപത്രിയിൽ എത്തിച്ചു.