മണിമലയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനമുള്ള ആശുപത്രി ആരംഭിക്കുന്നു.


മണിമല: മണിമലയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനമുള്ള ആശുപത്രി ആരംഭിക്കുന്നു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് ആദ്യം ക്ലിനിക്കും പിന്നീട് ആശുപത്രിയും മണിമലയിൽ ആരംഭിക്കുന്നത്. 24 മണിക്കൂറും സീനിയർ ഡോക്ടറുടെ സേവനവും ആംബുലൻസ് സംവിധാനവും ആദ്യം ആരംഭിക്കുന്ന ക്ലിനിക്കിൽ ലഭ്യമാണ്. ക്ലിനിക്കിലെത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടത്തിൽ അവരെ ചങ്ങനാശ്ശേരി ആശുപത്രിയിലേക്ക് മാറ്റും. ഇപ്പോൾ ആരംഭിക്കുന്ന ക്ലിനിക്ക് പിന്നീട് ആശുപത്രിയായി ഉയർത്തും. മണിമല ലിറ്റില്‍ ഫ്ളവര്‍ എല്‍.പി. സ്കൂളിനു മുന്പിലെ കെട്ടിടത്തിലാണ് ആശുപത്രി ആരംഭിക്കുക. മണിമല ഹോളിമെയ്ജൈ ഫൊറോനാ പള്ളി വികാരി ഫാ.ജോര്‍ജ് കൊച്ചുപറമ്പിലിന്റെയും സഹവികാരി ഫാ.ജിജോ മാറാട്ടുകുളത്തിന്റെയും നേതൃത്വത്തിൽ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രി അധികൃതരുമായി മണിമല ഹോളിമെയ്ജൈ ഫൊറോനാ പള്ളിയിൽ ചർച്ച നടത്തി.