കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി.


കോട്ടയം: കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി. കോട്ടയം വൈക്കം ചെമ്പ്​ തന്നാക്കൽ വീട്ടിൽ ഹാരിസ്​ മുഹമ്മദ്​ (53) ആണ് ഖത്തറിൽ നിര്യാതനായത്. ദോഹ അൽഫൈസൽ ഹോൾഡിങ്ങിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബവും ദോഹയിലാണ് താമസം. മൃതദേഹം ദോഹയിൽ സംസ്കരിക്കും.