സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും വോട്ടു ചെയ്യുന്നതിന് അവസമരുക്കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളിൽ നടന്നു. പരിശീലന പരിപാടികൾക്ക് ജില്ലാതല നോഡല്‍ ഓഫീസറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ നേതൃത്വം നൽകി. 168 വീതം സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരെയും സ്പെഷ്യല്‍ പോളിംഗ് അസിസ്റ്റന്‍റുമാരെയും റിസര്‍വ് ജീവനക്കാരെയുമാണ് ഈ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്.