റേഷൻ വിതരണവും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും ശനിയാഴ്ച്ച വരെ നീട്ടി.



തിരുവനന്തപുരം: നവംബർ മാസത്തെ റേഷൻ വിതരണവും ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണവും ശനിയാഴ്ച്ച വരെ നീട്ടിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ഡിസംബർ മാസത്തിലും തുടരുന്നതാണ് എന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു