കോട്ടയം: കോട്ടയം ജില്ലയിലെ 3 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം ഇന്ന് സ്ഥിരീകരിച്ചു. കോട്ടയം ആയംകുടി സ്വദേശി എം.സി. ചാക്കോ (99), കോട്ടയം സ്വദേശിനി പി.എം. ആണ്ടമ്മ (76), മീനച്ചിൽ സ്വദേശി തങ്കപ്പൻ നായർ (75) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 104 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
