ശബരിമല കാനന പാത ഉടൻ തുറക്കുക;ഐക്യ മലഅരയ മഹാസഭ.


എരുമേലി: ശബരിമല കാനന പാത ഉടൻ തീർത്ഥാടകർക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലഅരയ മഹാസഭ പൈതൃക സംരക്ഷണ പ്രയാണം ആരംഭിച്ചു. ശബരിമല തീർത്ഥാടനത്തിന്റെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാനന പാതാ തുറന്നു കൊടുക്കാത്തത് ദേവസ്വം ബോർഡിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കാനന പാതയിൽ യാത്ര അനുവദിക്കാത്തത് വിവേചനമാണെന്നും ഐക്യ മലഅരയ മഹാസഭ സെക്രട്ടറി പി.കെ. സജീവ് ആരോപിച്ചു. ശബരിമലയിലേക്ക് ഐക്യ മലഅരയ മഹാസഭ നടത്തുന്ന  പൈതൃക സംരക്ഷണ പ്രയാണം ഇരുമ്പൂന്നിക്കരയിലും കോയിക്കക്കാവിലും പോലീസും ഫോറസ്റ്റും സ്ഥലത്ത് എത്തിയിരുന്നെങ്കിലും സംഘത്തെ തടഞ്ഞില്ല. കോയിക്കക്കാവ് വനമേഖലയിൽ മൃഗശല്യം ഉള്ളതിനാൽ വനപാലകർ സംഘത്തെ അനുഗമിച്ചു. ശനിയാഴ്ച്ച രാവിലെയാണ് പ്രയാണം കൊമ്പുകുത്തിയിൽ നിന്നും ആരംഭിച്ചത്.