ശബരിമല: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. ഇന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും. നിലവിൽ ഇടദിവസങ്ങളിൽ 1000 പേർക്കും ശനി,ഞായർ ദിവസങ്ങളിൽ 2000 പേർക്കും എന്ന രീതിയിലാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത്. ഇടദിവസങ്ങളിൽ 2000 പേരായും ശനി,ഞായർ ദിവസങ്ങളിൽ 3000 പേരായും ഉയത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. താഴ്ത്തട്ടുകാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് വേണ്ട എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പും വിദഗ്ധ സമിതിയും.
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്.
