നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിൽ സ്ഥാനാർത്ഥികൾ 50-50.


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ നഗരസഭകളിലേക്ക് മത്സരിക്കുന്ന പുരുഷ-സ്ത്രീ സ്ഥാനാർത്ഥികളുടെ എണ്ണം തുല്യം. സംസ്ഥാനത്ത് കോട്ടയത്തും കോഴിക്കോട് ജില്ലയിലുമാണ് നഗരസഭകളിലേക്ക് മത്സരിക്കുന്ന പുരുഷ-സ്ത്രീ സ്ഥാനാർത്ഥികളുടെ എണ്ണം തുല്യമായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ നഗരസഭകളായ കോട്ടയം,ചങ്ങനാശ്ശേരി, വൈക്കം,പാലാ, ഈരാറ്റുപേട്ട,ഏറ്റുമാനൂർ എന്നീ 6 നഗരസഭകളിലായി 204 വാർഡുകളാണ് ഉള്ളത്. 204 വാർഡുകളിലായി മത്സര രംഗത്തുള്ളത് 734 സ്ഥാനാർത്ഥികളാണ്. ഇത്തവണ നഗരസഭകളിൽ മത്‌സരിക്കുന്ന പുരുഷ-സ്ത്രീ സ്ഥാനാർത്ഥികളുടെ എണ്ണം അപ്രതീക്ഷിതമായി തുല്യമാകുകയായിരുന്നു. മത്സര രംഗത്തുള്ള 734 സ്ഥാനാർത്ഥികളിൽ 367 പേർ പുരുഷ സ്ഥാനാർത്ഥികളും 367 പേർ സ്ത്രീ സ്ഥാനാർത്ഥികളുമാണ്. കോഴിക്കോട് ജില്ലയിലെ നഗരസഭകളിൽ മത്സരിക്കുന്ന പുരുഷ-സ്ത്രീ സ്ഥാനാർത്ഥികളുടെ എണ്ണം 441 വീതമാണ്.