തദ്ദേശ തിരഞ്ഞെടുപ്പ്;ജില്ലയിൽ മത്സര രംഗത്തുള്ളത് 5432 സ്ഥാനാർത്ഥികൾ.



കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വിവിധ വാർഡുകളിലും ഡിവിഷനുകളിലുമായി മത്സര രംഗത്തുള്ളത് 5432 സ്ഥാനാർത്ഥികൾ. കോട്ടയം ജില്ലയിൽ ആകെ 1512 വാർഡ്/ഡിവിഷനുകളാണ് ഉള്ളത്. ജില്ലാ പഞ്ചായത്ത് 22 ഡിവിഷനുകളിലായി മത്സര രംഗത്തുള്ളത് 89 സ്ഥാനാർത്ഥികളാണ്. ഇവരിൽ 40 പേർ പുരുഷ സ്ഥാനാർത്ഥികളും 49 പേർ സ്ത്രീ സ്ഥാനാർത്ഥികളുമാണ്. 491 സ്ഥാനാർത്ഥികളാണ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള 146 വാർഡുകളിലായി മത്സര രംഗത്തുള്ളത്. ഇവരിൽ 256 പേർ പുരുഷ സ്ഥാനാർത്ഥികളും 235 പേർ സ്ത്രീ സ്ഥാനാർത്ഥികളുമാണ്. ജില്ലയിലെ 1140 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലായി മത്സരിക്കുന്നത് 4118 സ്ഥാനാർത്ഥികളാണ്. ഇവരിൽ 2165 പേർ പുരുഷ സ്ഥാനാർത്ഥികളും 1953 പേർ സ്ത്രീ സ്ഥാനാർത്ഥികളുമാണ്. ജില്ലയിലെ 6 നഗരസഭകളിലായി 204 വാർഡുകളാണ് ഉള്ളത്. 204 വാർഡുകളിലായി മത്സര രംഗത്തുള്ളത് 734 സ്ഥാനാർത്ഥികളാണ്.  ഇവരിൽ 367 പേർ പുരുഷ സ്ഥാനാർത്ഥികളും 367 പേർ സ്ത്രീ സ്ഥാനാർത്ഥികളുമാണ്. ജില്ലയിൽ മത്സര രംഗത്തുള്ള 5432 സ്ഥാനാർത്ഥികളിൽ 2828 പേർ പുരുഷ സ്ഥാനാർത്ഥികളും 2604 പേർ സ്ത്രീ സ്ഥാനാർത്ഥികളുമാണ്.