ജില്ലയിൽ കോവിഡ് രോഗമുക്തരുടെ എണ്ണം 30000 കടന്നു.


കോട്ടയം: ജില്ലയിൽ കോവിഡ് രോഗമുക്തരുടെ എണ്ണം 30000 കടന്നു. ശനിയാഴ്ച്ചവരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ 30555 പേര്‍ രോഗമുക്തി നേടി. ജില്ലയിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരിൽ 87 ശതമാനത്തിലധികം പേരും രോഗമുക്തരായി. കോട്ടയം ജില്ലയിൽ ഇതുവരെ 34843 പേരാണ് കോവിഡ് ബാധിതരായത്. ഇതുവരെ ജില്ലയിൽ 96 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ജില്ലയിൽ പ്രതിദിനം പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോഴും ജില്ലയിലെ രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് ചെറുതെങ്കിലും ആശ്വാസകരമാണ്. ചില ദിവസങ്ങളിൽ പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിലും കൂടുതൽ പേർ രോഗമുക്തി നേടുന്നുണ്ട്.