കോട്ടയം: കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റയനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് എത്തിച്ച് വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി രൂപീകരിച്ച സ്പെഷ്യല്‍ പോളിംഗ് ടീമിലെ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി തിങ്കളാഴ്ച്ച രാവിലെ 10 മുതല്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. പരിശീലന പരിപാടികളുടെ ജില്ലാതല നോഡല്‍ ഓഫീസറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ നേതൃത്വം നല്‍കും. 168 വീതം സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരെയും സ്പെഷ്യല്‍ പോളിംഗ് അസിസ്റ്റന്‍റുമാരെയും റിസര്‍വ് ജീവനക്കാരെയുമാണ് ഈ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്.
സ്പെഷ്യല്‍ പോളിംഗ് ടീമിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തിങ്കളാഴ്ച്ച.
