കോട്ടയം: കോട്ടയം ജില്ലയിലെ 5 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം ഇന്ന് സ്ഥിരീകരിച്ചു. കോട്ടയം ഈരാട്ടുപേട്ട സ്വദേശി നൗഷാദ് (51), മീനച്ചില്‍ സ്വദേശിനി നൂര്‍ജഹാന്‍ (47), പുത്തന്‍പുരം സ്വദേശിനി മിനി (48), കോട്ടയം സ്വദേശി കെ.എന്‍. ചെല്ലപ്പന്‍ (70), ശ്രീകണ്ഠമംഗലം സ്വദേശിനി റോസമ്മ (76) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 101 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
100 കടന്നു ജില്ലയിലെ കോവിഡ് മരണങ്ങൾ! ജില്ലയിലെ 5 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചു.
