മുണ്ടക്കയം: മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസ്സുകാരൻ മരിച്ചു. പുലിക്കുന്ന് ആഞ്ഞിലിമൂട്ടിൽ സംഗീതിന്റെ മകൻ സഞ്ജയ് (6) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെ മുണ്ടക്കയം കാഞ്ഞിരപ്പള്ളി റോഡിൽ പൈങ്ങണയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. പൈങ്ങണയ്ക്ക് സമീപത്തു വെച്ച് കാറും പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടിൽ സംഗീത്, ഭാര്യ അനുമോൾ,മകൻ സഞ്ജയ് എന്നിവർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സഞ്ജയ് (6) അപകടസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ സംഗീത്,അനുമോൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സഞ്ജയ് യുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ.
മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസ്സുകാരൻ മരിച്ചു.
