ന്യൂഡൽഹി: കേരളപ്പിറവി ദിനത്തിൽ എല്ലാ കേരളീയർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള ട്വിറ്റർ സന്ദേശം ഇങ്ങനെ:

''ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു. കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു.''