വൈക്കം: വൈക്കം മണ്ഡലത്തിലെ 7 സ്‌കൂളുകൾക്ക് സ്‌കൂൾ ബസ്സുകൾ വിതരണം ചെയ്തു. വാഹനങ്ങളുടെ താക്കോൽദാനം വൈക്കം എംഎൽഎ സി.കെ ആശ നിർവ്വഹിച്ചു. വെച്ചൂർ ദേവീവിലാസം ഹൈസ്‌കൂൾ, പി എസ് ശ്രീനിവാസൻ മെമ്മോറിയൽ LPS, വൈക്കം ഗവ. ബോയ്സ് ഹൈസ്കൂൾ, വൈക്കം ഗവ. ഗേൾസ് ഹൈസ്‌കൂൾ, വൈക്കം ടൗൺ LPS, തലയോലപ്പറമ്പ് A.J. ജോൺ സ്കൂൾ, ബ്രഹ്മമംഗലം ഗവ. UPS എന്നീ സ്‌കൂളുകൾക്കാണ് ബസ് വിതരണം ചെയ്തത്. മുൻ എംഎൽഎ കെ. അജിത്ത് സ്കൂൾ വാഹനങ്ങൾ വാങ്ങുവാൻ ഒരു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ആ തുക ലാപ്സായി പോകുകയുണ്ടായതായി സി കെ ആശ പറഞ്ഞു. ഇത്തവണയും നിരവധി പ്രതിസന്ധികൾ ഈ പ്രൊജക്റ്റ് നടപ്പാക്കുന്നതിൽ ഉണ്ടായതായി എംഎൽഎ പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ആണ് ഇപ്പോൾ പദ്ധതി യഥാർഥ്യമായിരിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു.
