പാലാ നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 1 കോടി 53 ലക്ഷം രൂപ അനുവദിച്ചു;മാണി സി കാപ്പൻ.

പാലാ: പാലാ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ 1 കോടി 53 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ മാണി സി കാപ്പൻ അറിയിച്ചു. നിയോജകമണ്ഡലത്തിലെ 26 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.

  • രാമപുരം പഞ്ചായത്തിലെ അറയാനിക്കൽ കവല ആർ പി എസ് - കാരാത്താങ്കൽ റോഡ് (8ലക്ഷം), 
  • പുളിയ്ക്കകുന്ന് കൊണ്ടാടുപള്ളി റോഡ്(5ലക്ഷം), 
  • ഏഴാച്ചേരി ഷാപ്പുംപടി പള്ളത്തുമല റോഡ് (5 ലക്ഷം), 
  • മീനച്ചിൽ പഞ്ചായത്തിലെ പൂവരണി അമ്പലം മറ്റപ്പള്ളി 11, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡ് (10 ലക്ഷം), 
  • മുളകുകുടിയാനി മല്ലികശ്ശേരി റോഡ്(5ലക്ഷം), 
  • മേലുകാവ് പഞ്ചായത്തിലെ മേലുകാവ് കളപ്പുരപാറ കല്ലുവെട്ടം റോഡ് (5 ലക്ഷം), 
  • വില്ലേജ് ജംഗ്ഷൻ വെള്ളിലാത്തൊട്ടി റോഡ് (7ലക്ഷം), 
  • കടനാട് പഞ്ചായത്തിലെ തേക്കിൻകാട്മല ഐങ്കൊമ്പ് റോഡ് (5 ലക്ഷം), 
  • വല്ല്യാത്ത് പാണംകുന്ന് റോഡ് (5 ലക്ഷം), 
  • മേരിലാൻ്റ് പറയിൻതോട്ടം റോഡ് (10 ലക്ഷം), 
  • എലിക്കുളം പഞ്ചായത്തിലെ അഞ്ചാംമൈൽ തലച്ചിറ റോഡ് (5ലക്ഷം), 
  • മല്ലികശ്ശേരി പുതിയരിക വട്ടപ്പാറ റോഡ് (5 ലക്ഷം), 
  • കൊഴുവനാൽ പഞ്ചായത്തിലെ തണ്ണീറമറ്റം തകിടിപ്പുറം പലകപപ്പാലം റോഡ് (4 ലക്ഷം), 
  • കുറ്റനാനിക്കൽപടി മാളിയേക്കൽപടി റോഡ് (4ലക്ഷം), 
  • മുത്തോലി പഞ്ചായത്തിലെ തറയിൽ റോഡ് പടിഞ്ഞാറ്റിൻകര ആർ പി എസ് നെച്ചിക്കാട്ട് കോളനി റോഡ് (4 ലക്ഷം), 
  • തെക്കുംമുറി പന്ത്രണ്ടാം വാർഡ് പൂവത്തിനാടി വല്ലൂർ റോഡ് (5 ലക്ഷം), 
  • തലപ്പലം പഞ്ചായത്തിലെ ഈറ്റക്കാട്ട് ചിരട്ടോലിപ്പാറ റോഡ് (4 ലക്ഷം), 
  • കലേക്കണ്ടം കൊയ്ത്താനം റോഡ് ( 5 ലക്ഷം), 
  • ഭരണങ്ങാനം പഞ്ചായത്തിലെ ഭരണങ്ങാനം കീഴമ്പാറ ചിറ്റാനപ്പാറ കോളനി റോഡ് (4ലക്ഷം), 
  • ഭരണങ്ങാനം ഇടപ്പാടി പാലൊളി ഭാഗം മുതൽ കുന്നേൽഭാഗം വരെ റോഡ് (4ലക്ഷം), 
  • കരൂർ പഞ്ചായത്തിലെ മുടിഞ്ഞാറക്കാട്ടിൽ റോഡ് (5 ലക്ഷം), 
  • ഈറ്റക്കാട് ചിരട്ടോലിപ്പാറ റോഡ് (4 ലക്ഷം), 
  • നെടുമ്പാറ ലിങ്ക് റോഡ് വെള്ളരിങ്ങാട്ട് റോഡ് (10 ലക്ഷം), 
  • മൂന്നിലവ് പഞ്ചായത്തിലെ നെല്ലാപ്പാറ കടപ്പുഴ റോഡ് (10 ലക്ഷം), 
  • തലനാട് പഞ്ചായത്തിലെ ജൂബിലി റോഡ് (5 ലക്ഷം), 
  • പാലാ മുനിസിപ്പാലിറ്റിയിലെ കണ്ണമറ്റം ഊരാശാല റോഡ് (10 ലക്ഷം)