കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് നവംബർ 3 നു ജനപക്ഷം സെക്കുലർ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പി സി ജോർജ് എംഎൽഎ ഉപവസിക്കും. തെരഞ്ഞെടുപ്പ് ജോലികളിലേക്ക് ശ്രദ്ധ കൂടുതലായി മാറുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് പി സി ജോർജ് എംഎൽഎ പറഞ്ഞു.