പാലാ: പാലായിലെ മുതിർന്ന വ്യാപാരിയും ചെറുപുഷ്പ്പം ഫിലിംസ് ഉടമയുമായ (ചെറുപുഷ്പ്പം കൊച്ചേട്ടൻ) ജോസഫ് ജെ കക്കാട്ടിൽ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാധക്യസഹജങ്ങളായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ചെറുപുഷ്പം ഫിലിംസ്, ചെറുപുഷ്പം ടെക്സ്റ്റയില്‍സ് തുടങ്ങി പാലായിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമയായിരുന്നു വള്ളിച്ചിറ സ്വദേശിയായ കൊച്ചേട്ടൻ. 

    1975 ൽ പുറത്തിറങ്ങിയ അനാവരണം എന്ന മലയാള ചലച്ചിത്രമായിരുന്നു ചെറുപുഷ്പ്പം ഫിലിംസിന്റെ ആദ്യ ചിത്രം. സിനിമ മേഖലയിൽ നിറസാന്നിധ്യമായിരുന്നു പാലാക്കാരുടെ ചെറുപുഷ്പ്പം കൊച്ചേട്ടൻ. പിന്നീട് സിനിമകൾ വിജയിച്ചതോടെ മലയാള സിനിമ മേഖലയിലെ മികച്ച ബാനറാണ് മാറുകയായിരുന്നു ചെറുപുഷ്പം ഫിലിംസും കൊച്ചേട്ടനും. തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലും സിനിമകൾ ചെറുപുഷ്പ്പം ഫിലിംസ് നിർമ്മിച്ചിട്ടുണ്ട്. അവസാനമായി നിർമ്മിച്ചത് നാടൻ പെണ്ണും നാട്ടുപ്രമാണിയും എന്ന മലയാള സിനിമ.