കോട്ടയം: സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇനി കോട്ടയത്തും. കോട്ടയം ജില്ലയ്ക്ക് അനുവദിച്ചു കിട്ടിയ സൈബര്‍ പോലീസ് സ്റ്റേഷന്റെ ഉത്‌ഘാടനം നവംബർ 1 നു മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജയദേവ് ജി ഐപിഎസ് പറഞ്ഞു. കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷന്റെ എസ്.എച്ച്.ഒ ആയി ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള നിര്‍മ്മല്‍ ബോസിനെ നിയമിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സൈബര്‍ പോലീസ് സ്റ്റേഷന്‍ യാഥാർഥ്യമാകുന്നതോടെ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കുവാനും സോഷ്യൽ മീഡിയയിലും ഇന്റർനെറ്റ് ലോകത്തും നിരീക്ഷണം ശക്തമാക്കുവാനും സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം ത്വരിതഗതിയിലാക്കുവാനും സാധിക്കും എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
The Chief Minister will inaugurate the cyber police station in Kottayam.
