കോട്ടയം: കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ് എം മത്സരിച്ച എല്ലാ സീറ്റുകളും ആവശ്യപ്പെടും എന്ന് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം ജില്ലാ നേതൃസമ്മേളനത്തിൽ തീരുമാനം. കേരളാ കോൺഗ്രസ്സ് പ്രവർത്തകർ തങ്ങൾക്കൊപ്പമാണെന്ന് പി ജെ ജോസഫ് പറഞ്ഞു. കോൺഗ്രസ്സും കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവും തമ്മിലുണ്ടാകുന്ന സീറ്റ് ധാരണകൾ നിർണ്ണായകമായിരിക്കും. എന്നാൽ ഇത്തവണ മുൻപ് കേരളാ കോൺഗ്രസ്സ് എമ്മിന് ലഭിച്ച 11 സീറ്റ് ജോസഫ് പക്ഷത്തിന് ലഭിക്കാനിടയില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സീറ്റ് ധാരണകൾ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്ത ആഴ്ച്ച ആരംഭിക്കും. ഇത്തവണ പരമാവധി 7 സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകി ബാക്കിയുള്ളവയിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കാനാണ് സാധ്യത. ഇത്തവണ കോട്ടയത്ത് അഭിമാന പോരാട്ടമാണ് മുന്നണികൾക്ക്.
Kerala Congress will demand all the seats contested in the local body elections.
