വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.


പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചു വെച്ചൂച്ചിറ സ്വദേശിനി ഫെബ ഷിബു തോമസിന് (23) പരുക്കേറ്റു.

ഉച്ചയോടെ എരുമേലി കനകപ്പലം ഭാ​ഗത്ത് വച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയും കാറും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന ഇളംതോട്ടം സ്വദേശി ബിജുമോൻ പി.വി.(54) ക്ക് പരുക്കേറ്റു. 1:30യോടെ ഇളംതോട്ടത്തിൽ വച്ചാണ് അപകടം. ഇന്നലെ രാത്രി 8 മണിയോടെ പാലായിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരങ്ങാട്ടുപള്ളി സ്വദേശിനി ലിജോ ടോണിക്കു (27) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പൈകയിൽ വച്ചു റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ചു പൈക സ്വദേശി ഭാസ്കരൻനായർക്കു (78) പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post