പാമ്പാടി: പാമ്പാടി താലൂക്ക് ആശുപത്രി ഇനി ഉമ്മന്‍ ചാണ്ടി മള്‍ട്ടി സ്‌പെഷ്യാലിറ്റി താലൂക്ക് ആശുപത്രി എന്നറിയപ്പെടും. ആശുപത്രിയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായാണ് ആശുപത്രിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ജൂലൈ 25ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ കോട്ടയത്ത് എത്തിയപ്പോഴാണ് പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഔദ്യോഗിക ഉത്തരവ് ഇറങ്ങിയത്.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായാണ് 'ഉമ്മൻ ചാണ്ടി മൾട്ടി-സ്പെഷ്യാലിറ്റി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, പാമ്പാടി' എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നവംബർ 18ന് പുറത്തിറക്കിയ ഉത്തരവിലാണ് ആശുപത്രിയുടെ പേര് മാറ്റുന്നതിന് അനുമതി നൽകിയത്.
കോട്ടയം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ സെപ്റ്റംബർ 10ലെ കത്തിന്റെയും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നവംബർ രണ്ടിലെ കത്തിന്റെയും അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.