ഓക്സിജന്‍ മൊബൈല്‍ കാര്‍ണിവല്‍; ഉപഭോക്താവിന് സ്വര്‍ണ്ണമോതിരം സമ്മാനിച്ചു.


കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിലെ മൊബൈല്‍ കാര്‍ണിവെല്ലിന്റെ ഭാഗമായി നടത്തിയ ഡിജിറ്റല്‍ ലക്കി ഡ്രോയിലൂടെ ലഭിച്ച സ്വര്‍ണ്ണമോതിരം ഉപഭോക്താവിന് സമ്മാനിച്ചു. പാലാ ഓക്‌സിജന്‍ ഷോറൂമില്‍ നിന്നും സാംസങ്ങ് മൊബൈല്‍ ഫോണ്‍ വാങ്ങിയ പാലാ കടനാട് പ്ലാത്തോട്ടത്തില്‍ അഗസ്റ്റിന്‍ ജോസഫിനാണ് സ്വര്‍ണ്ണമോതിരം സമ്മാനമായി ലഭിച്ചത്. കഴിഞ്ഞദിവസം പാലാ ഓക്‌സിജന്‍ ഷോറൂമില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണ്ണമോതിരം അഗസ്റ്റിന്‍ ജോസഫിന് കൈമാറി. മൊബൈല്‍ കാര്‍ണിവെല്ലിന്റെ ഭാഗമായി ഓക്സിജനില്‍ നിന്നും ഏതൊരു മൊബൈല്‍ ഫോണ്‍ പര്‍ച്ചേസ് ചെയ്യുമ്പോഴും ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്കുള്ളത്. കാര്‍, സ്‌കൂട്ടര്‍, സ്വര്‍ണ്ണമോതിരം, സൈക്കിള്‍, ഇലക്ട്രിക് തയ്യല്‍ മെഷീന്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്സര്‍ ഗ്രൈന്‍ഡര്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം ഓക്‌സിജന്റെ വിദഗ്ധ സംഘം നല്‍കും. ഓക്സിജന്‍ കെയറിലൂടെ വാറന്റി കാലാവധി കഴിഞ്ഞ ഏത് പ്രമുഖ ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കും പൂര്‍ണ്ണമായും സൗജന്യ സര്‍വീസ് ചെക്ക്അപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

 

Next
This is the most recent post.
Previous
Older Post