എരുമേലിയിൽ നിന്നും കാണാതായ യുവാവിനെ കോട്ടയത്ത് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.


എരുമേലി: എരുമേലിയിൽ നിന്നും കാണാതായ യുവാവിനെ കോട്ടയത്ത് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി പഴയിടം കുഴിപ്പാട്ട് പുരയിടം വീട്ടിൽ പ്രവീൺ പ്രിൻസിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെ മീനച്ചിലാറ്റിൽ കോട്ടയം ചുങ്കം പാലത്തിനു സമീപം ആണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം വെസ്റ്റ് പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് എസ്.ഐ വി.എസ് ഗിരീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് എരുമേലി സ്വദേശിയാണ് എന്ന് കണ്ടെത്തിയത്. സംസ്ക്കാരം ഇന്ന് 4 മണിക്ക് പഴയിടം വിശുദ്ധ മിഖയേൽ പള്ളിയിൽ നടക്കും.