സംസ്ഥാന മിക്സ്ഡ് അയൺ ഗെയിംസിൽ കോട്ടയം സ്വദേശികളായ ദമ്പതിമാർക്ക് സ്വർണ്ണമെഡൽ.


കോട്ടയം: സംസ്ഥാന മിക്സ്ഡ് അയൺ ഗെയിംസിൽ കോട്ടയം സ്വദേശികളായ ദമ്പതിമാർക്ക് സ്വർണ്ണമെഡൽ. കോട്ടയം കളത്തിപ്പടി കണ്ണമ്പള്ളിയിൽ സോളമൻ തോമസ് (54), ഭാര്യ ക്രിസ്റ്റി സോളമൻ (48) എന്നിവർക്കാണ് സംസ്ഥാന മിക്സ്ഡ് അയൺ ഗെയിംസിൽ സ്വർണ്ണമെഡലുകൾ ലഭിച്ചത്.

ജെൻഡർ ഇക്വാലിറ്റി യൂണിവേഴ്സൽ ഗെയിംസ് കേരളയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ വെച്ചാണ് മത്സരം നടന്നത്. ഞായറാഴ്ച നടന്ന പവർലിഫ്റ്റിങ്ങിലെ ഡെഡ്‌ലിഫ്റ്റ് (കിങ് ലിഫ്റ്റിലും), വെയിറ്റ് ലിഫ്റ്റിങ്ങിലെ ക്ലീൻ ആന്റ് ജെർക്ക് (ക്ലീൻ ആന്റ് പ്രസ്സിലും) ഇനങ്ങളിലും മത്സരിച്ചാണ് ഇരുവരും ഒന്നാം സ്ഥാനത്തെത്തി അഭിമാന നേട്ടം സ്വന്തമാക്കിയത്. മാസ്റ്റേഴ്സ് വിഭാഗത്തിൽ സോളമൻ 50 പ്ലസ് കാറ്റഗറിയിൽ 100 കിലോ വിഭാഗത്തിലും, ക്രിസ്റ്റി 40 പ്ലസ് കാറ്റഗറിയിൽ 60 കിലോ വിഭാഗത്തിലുമാണ് മത്സരിച്ചത്. കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോൾമൻസ് ജിം ഫിറ്റ്‌നസ് സെന്റർ ആന്റ് സ്പോർട്സ് ക്ലബിന്റെ ഉടമകളും മുഖ്യപരിശീലകരുമാണ് ഇരുവരും.

Next
This is the most recent post.
Previous
Older Post