51,000 ചതുരശ്ര അടിയിൽ കേരളത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്ന്! 122 വർഷത്തെ പാരമ്പര്യം, കേരളത്തിലെ 14-ാമത്തെ ബസലിക്ക; ചരിത്രമായി ചങ്ങനാശ്ശേരി പാറേൽ പള്


ചങ്ങനാശ്ശേരി: ചങ്ങനാശേരി പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിലെ പള്ളികളുടെ കൂദാശാ കർമങ്ങളും ബസിലിക്ക പ്രഖ്യാപനവും 21 മുതൽ 27 വരെയും ഡിസംബർ 24നും നടക്കും. 51 കോടിയോളം രൂപ മുടക്കി 51,000 ചതുരശ്രയടി വിസ്തീർണത്തിൽ 3 നിലകളിലായാണു പുതിയ പള്ളി സമുച്ചയം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഭൂനിരപ്പിനു താഴെയായി ‘എമ്മേ ദ്മിശിഹാ ക്രിപ്റ്റ്’ ദേവാലയം എന്നിവയാണ് ഉള്ളത്. 200 പേർക്ക് ഇരിക്കാവുന്ന  സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ 50ൽ അധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം നിലയിൽ 900 പേർക്ക് ചടങ്ങുകളിൽ ഇരുന്ന് പങ്കെടുക്കാനാകുന്ന അമലോദ്ഭവമാതാ പള്ളി, രണ്ടാം നിലയിൽ 3,000 പേർക്ക് ഇരിക്കാവുന്ന പ്രധാന ദേവാലയമായ മർത്ത്മറിയം വലിയ പള്ളി എന്നിങ്ങനെയാണുള്ളത്.

പ്രധാന ദേവാലയമായ മർത്ത്മറിയം വലിയ പള്ളിയുടെ കൂദാശച്ചടങ്ങുകൾക്ക് 21ന് ഉച്ചയ്ക്ക് 2നു ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ബസിലിക്ക പദവിയും പുതിയ നാമവും ഔദ്യോഗികമായി പ്രഖ്യാപിക്കും. 1906ൽ സ്ഥാപിതമായ പാറേൽ പള്ളി ഇനി മുതൽ മർത്ത്മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക എന്ന പേരിലായിരിക്കും അറിയപ്പെടുക. 122 വർഷത്തെ പാരമ്പര്യം ഉള്ള പാറേൽ പള്ളി ഇന്ത്യയിലെ 37-ാമത്തെ മൈനർ ബസലിക്കയും കേരളത്തിലെ 14-ാമത്തെ ബസലിക്കയും ചങ്ങനാശേരി അതിരൂപതയിലെ രണ്ടാമത്തെ ബസലിക്കയും കോട്ടയം ജില്ലയിലെ ആദ്യത്തെ ബസലിക്കയുമാണ്. പരിശുദ്ധ മാതാവിന്റെ അമലോൽഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്റെ സുവർണ ജൂബിലി ആഘോഷ വേളയിൽ 1904-ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. 2015 ലാണ് പള്ളി പുതുക്കി പണിയാൻ തുടങ്ങിയത്. ചമ്പക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിക്ക് ശേഷം ചങ്ങനാശേരി അതിരൂപതയിൽ ബസലിക്ക പദവി നേടുന്ന രണ്ടാമത്തെ ദേവാലയമാണിത്. ബസലിക്ക ആകുന്നതോടെ മാർപാപ്പയുടെ പള്ളിയായി മാറും. കന്യകമറിയാമിന്റെ അമലോദ്ഭവം വിശ്വാസസത്യമായി പിയൂസ് ഒൻപതാമൻ മാർപ്പാപ്പ ആഗോള തലത്തിൽ പ്രഖ്യാപിച്ചതിന്റെ സുവർണജൂബിലി സ്മാരകമായി 1904-ലാണ് വാഴൂർ റോഡിൽ പാറേൽ പള്ളി സ്ഥാപിക്കപ്പെടുന്നത്. താൽക്കാലിക ഷെഡിലാണ് ആദ്യം പള്ളി പണി ആരംഭിച്ചത്. അന്നത്തെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പായിരുന്ന മാർ മാത്യു മാക്കീലിന്റെ നേതൃത്വത്തിൽ വികാരി ജനറൽ മോൺസിഞ്ഞോർ സിറിയക് കണ്ടങ്കരിയാണ് പാറേൽ പള്ളി സ്ഥാപിച്ചത്. പാറയിൽ നിർമ്മിച്ച ദേവാലയമായതു കൊണ്ട് പാറേൽ പള്ളി എന്നു പേരു വന്നു. 1972-ൽ ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറ പുതിയ ദേവാലയത്തിന് ശിലയിട്ടു. 1974-ൽ അദ്ദേഹം തന്നെ കൂദാശയും നടത്തി. 1977-ൽ മരിയൻ തീർത്ഥാടൻ കേന്ദ്രമായി പ്രഖ്യാപിച്ച ദേവാലയത്തെ 1981-ൽ സ്വതന്ത്ര ഇടവകയാക്കി ഉയർത്തി. ഡിസംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കന്യകമറിയാമിന്റെ അമലോദ്ഭവ തിരുനാളാണ് ഇവിടുത്തെ പ്രധാന തിരുനാൾ. ഏകദേശം 51,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിച്ച പുതിയ ദേവാലയം കേരളത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നായും ഏഷ്യയിലെ തന്നെ വലിയ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായും കണക്കാക്കപ്പെടുന്നു. മനോഹരമായ ആർക്കിടെക്ചർ ശൈലിയിൽ, ഒരു 'ക്ലോവർ ലീഫ്' (Clover-like structure) മാതൃകയിലാണ് ഇതിന്റെ ചില പ്രധാന ഭാഗങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികൾക്ക് ഒരേസമയം പ്രാർത്ഥനകളിൽ പങ്കുചേരാൻ ഇവിടെ സൗകര്യമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ദേവാലയം കേരളത്തിലെ കത്തോലിക്കാ സഭയുടെ, പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതയുടെ ആത്മീയ കേന്ദ്രങ്ങളിൽ ഒന്നാണ്.