റഷ്യൻ പാത്രിയർക്കീസിന്റെ 80-ാം ജൻമദിനാഘോഷം; ഇന്ത്യയിൽ നിന്ന് അതിഥിയായി കാതോലിക്കാ ബാവാ.


കോട്ടയം: റഷ്യൻ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ കിറിൽ പാത്രിയർക്കീസ് ബാവായുടെ 80-ാം ജൻമദിനാഘോഷത്തിൽ പങ്കെടുക്കുവാൻ മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മോസ്ക്കോയിലെത്തി.

കിറിൽ പാത്രിയർക്കീസിന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യയിൽ നിന്നുള്ള അതിഥിയായി കാതോലിക്കാ ബാവാ റഷ്യയിലെത്തിയത്. മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് സഭയുടെ ഇന്റർ ചർച്ച് എക്യൂമെനിക്കൽ റിലേഷൻസ് ചെയർമാൻ ഡോ.യൂഹാനോൻ മാർ ​ദിമെത്രിയോസ് മെത്രാപ്പോലീത്താ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, എക്യൂമെനിക്കൽ റിലേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.അശ്വിൻ ഫെർണാണ്ടസ്, സഭാ വർക്കിം​ഗ് കമ്മിറ്റി അം​ഗം ജേക്കബ് മാത്യു ദുബായ്, കാതോലിക്കാ ബാവായുടെ സെക്രട്ടറി ഫാ.​ഗീവർ​ഗീസ് ജോൺസൺ, ജോജോ പി ജോൺ എന്നിവരും സഭാധ്യക്ഷനൊപ്പമുണ്ട്. റഷ്യൻ പാത്രിയർക്കീസിന്റെ വികാരി മെത്രാപ്പോലീത്താ ആർസെനി, ഫാ.മാർക്ക് എന്നിവർ ചേർന്ന് കാതോലിക്കാ ബാവായെ സ്വീകരിച്ചു. ജൻമദിനത്തോട് അനുബന്ധിച്ച് കിറിൽ പാത്രിയർക്കീസ് ക്രൈസ്റ്റ് സേവ്യർ കത്തീഡ്രലിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ കാതോലിക്കാ ബാവാ സംബന്ധിച്ചു. റഷ്യയുടെ വിശുദ്ധയായ മട്രോണയുടെ കബറിടത്തിൽ  ബാവാ പ്രാർത്ഥന നടത്തി. റഷ്യൻ-ഇന്ത്യൻ, ഓർത്തഡോക്സ് സഭാധ്യക്ഷൻമാർ ഇന്ന് മോസ്ക്കോയിൽ  കൂടിക്കാഴ്ച്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, വിവിധ ലോകനേതാക്കൾ, ക്രൈസ്തവസഭാധ്യക്ഷൻമാർ എന്നിവർ കിറിൽ പാത്രിയർക്കീസിന് ജൻമദിന ആശംസകൾ നേർന്നു.

Next
This is the most recent post.
Previous
Older Post