മഹാത്മാഗാന്ധി സർവകലാശാലയിൽ ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം.


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഭരണഭാഷാ വാരാഘോഷത്തിന് ആരംഭം. ഞായറാഴ്ച അഡ്മിന്സ്ട്രേറ്റീവ് ബ്ലോക്കിൽ നടന്ന പരിപാടിയിൽ രജിസ്ട്രാർ പ്രൊഫ. ഡോ. ബിനു ജോർജ് വർഗീസ് ബാനർ അനാച്ഛാദനം ചെയ്ത് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 

തിങ്കളാഴ്ച നടന്ന ഭരണഭാഷാ സംഗമത്തിൽ ഫിനാൻസ് ഓഫീസർ ബിജു മാത്യു ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഔദ്യോഗിക ഭാഷാ സമിതി അധ്യക്ഷന്‍ പ്രൊഫസര്‍ ഡോ. ഹരികുമാര്‍ എസ്. ആമുഖ പ്രഭാഷണം നടത്തി.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി. കെ. മോഹന്‍രാജ്, ഡോ. ജോബിന്‍ ജോസഫ്, പ്രൊഫ. ഡോ. പ്രമോദ് ഗോപിനാഥ് എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. സര്‍വകലാശാലാ ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. ക്ലാസുകൾ, പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികളാണ് ഏഴാം തീയതി വരെ നീണ്ടുനിൽക്കുന്ന വാരാഘോഷത്തിൽ സംഘടിപ്പിക്കുന്നത്.