മൂന്നു തവണ കോടതിയിൽ ഹാജരാക്കിയിട്ടും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; കോട്ടയം ചിൽഡ്രൻസ് ഹോമിലെ ഒബ്‌സർവേഷൻ ഹോമിൽ 17 വയസുകാരനായ ഇടുക്കി സ്വദേശി ജീവനൊടു


കോട്ടയം: മൂന്നു തവണ കോടതിയിൽ ഹാജരാക്കിയിട്ടും ജാമ്യത്തിലെടുക്കാൻ ബന്ധുക്കൾ എത്താഞ്ഞതിൽ മനംനൊന്ത് കോട്ടയം ചിൽഡ്രൻസ് ഹോമിലെ ഒബ്‌സർവേഷൻ ഹോമിൽ കഴിഞ്ഞിരുന്ന 17 വയസുകാരനായ ഇടുക്കി സ്വദേശി ജീവനൊടുക്കി.

ഞായറാഴ്‌ചയായിരുന്നു സംഭവം. ജാമ്യത്തിലെടുക്കാൻ ആരുമെത്താത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം. ബന്ധുവീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 7-നാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. തുടർന്ന് മൂന്ന് തവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും എത്തിയിരുന്നില്ല.

Next
This is the most recent post.
Previous
Older Post