പുത്തനങ്ങാടി–ബസ്സ് സ്റ്റാൻഡ് റോഡ് നവീകരിച്ചു നാടിന് സമർപ്പിച്ചു; 2026–27 സാമ്പത്തിക വർഷത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച ആദ്യ പദ്ധതി.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ആദ്യ പദ്ധതിയായി നവീകരിച്ച പുത്തനങ്ങാടി–ബസ്സ് സ്റ്റാൻഡ് റോഡിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എംഎൽഎ. പ്രൊഫ. റോണി കെ. ബേബി നിർവഹിച്ചു.

ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ. ഷമീർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.തോമസ് കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡന്റ് അഡ്വ.സുനിൽ തേനംമാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുറുമി കെ.എ, സയന ഷാമോൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിൽ, പൊതുപ്രവർത്തകർ, വ്യാപാരികൾ, വിവിധ സംഘടനാ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

ഒരു വികസന പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുന്നത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. ഈ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല പറഞ്ഞു.