പൊൻകുന്നത്ത് വൻ കഞ്ചാവ് വേട്ട! ബെംഗളൂരുവിൽ നിന്നെത്തിയ ബസ്സിൽ നിന്ന് കണ്ടെത്തിയത് 30 കിലോയിലേറെ കഞ്ചാവ്; പോലീസിന്റെ മിന്നൽ പരിശോധനയിൽ എരുമേലി സ്വദേശിക


പൊൻകുന്നം: പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ബസ്സിൽ നിന്ന് കണ്ടെത്തിയത് 30 കിലോയിലേറെ കഞ്ചാവ്. പൊന്‍കുന്നം പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ എരുമേലി സ്വദേശികളായ 4 പേർ പിടിയിൽ.

ബെംഗളൂരു സർവ്വീസ് നടത്തുന്ന യാത്ര ബസ്സിലെ യാത്രക്കാരിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 8 മണിയോടെ കെ കെ റോഡിൽ പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് 4 പെട്ടികളിലായി 30 കിലോയിലേറെ കഞ്ചാവ് പോലീസ് കണ്ടെത്തിയത്.

അന്തർസംസ്ഥാന യാത്രാ വാഹനങ്ങളിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് എരുമേലി സ്വദേശികൾ പിടിയിലായത്. വിശദമായ പരിശോധന തുടരുകയാണ്. പിടിയിലായവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

updating ...