മിടുമിടുക്കൻ ഇർഫാൻ! എട്ടാമത് അഖില കേരള ടെക്നിക്കൽ ഹൈസ്ക്കൂൾ ശാസ്ത്ര മേളയുടെ ലോഗോ തയ്യാറാക്കിയത് കോട്ടയം എരുമേലി സ്വദേശിയായ വിദ്യാർത്ഥി.


എരുമേലി: ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന എട്ടാമത് അഖില കേരള ടെക്നിക്കൽ ഹൈസ്ക്കൂൾ ശാസ്ത്ര മേളയിൽ എരുമേലിക്ക് അഭിമാനമായി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ എരുമേലി സ്വദേശി ഇർഫാൻ.

എട്ടാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്രമേളയുടെ ലോഗോ രൂപകൽപ്പനയ്ക്കായി നടത്തിയ സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് എരുമേലി സ്വദേശിയായ ഇർഫാൻ ആണ്. ശാസ്ത്ര മേളയുടെ ലോഗോയായി സർക്കാർ തെരഞ്ഞെടുത്തത് ഇർഫാൻ രൂപകൽപ്പന ചെയ്ത ലോഗോയാണ്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികളുടെ ഡിസൈനുകളിൽ നിന്നാണ് ഇർഫാൻ രൂപകൽപ്പന ചെയ്ത ലോഗോ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഇർഫാൻ. വിജയിയായ ഇർഫാന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉപഹാരം നൽകി അഭിനന്ദിച്ചിരുന്നു. എരുമേലി വാഴക്കാല വിലങ്ങുപാറ സ്വദേശികളായ നിയാസ്–നിഷ ദമ്പതികളുടെ മകനാണ് ഇർഫാൻ. സംസ്ഥാനതല മത്സരത്തിൽ അഭിമാന നേട്ടം സ്വന്തമാക്കിയ ഇർഫാനെ അധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു.

Next
This is the most recent post.
Previous
Older Post