എരുമേലി: കോൺഗ്രസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുകയും പ്രസിഡന്റാകുകയും പിന്നീട് വിപ്പ് ലംഘിച്ചു ഇടതുപക്ഷത്തിന്റെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്ത എരുമേലി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് സുബി സണ്ണിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആറ് വർഷത്തേക്ക് അയോഗ്യയാക്കി.

കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വാർഡ് അംഗമായി മത്സരിച്ചു വിജയിച്ച മറിയാമ്മ (സുബി) സണ്ണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് കോൺഗ്രസ്സ് നൽകിയ വിപ്പ് ലംഘിച്ചു ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയും ഇടത് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തെത്തുകയുമായിരുന്നു.

കേരളാ പഞ്ചായത്ത്‌ രാജ് നിയമ പ്രകാരം സുബി സണ്ണിയുടേത് കൂറുമാറ്റം ആണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകിയിരുന്നു. ഇതിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്.

Next
This is the most recent post.
Previous
Older Post