ഇന്ത്യ സെൻസസ് 2027ൻ്റെ രണ്ടാംഘട്ട വിവരശേഖരണത്തിനു മുന്നോടിയായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി.


കോട്ടയം: ഇന്ത്യ സെൻസസ് 2027ൻ്റെ രണ്ടാംഘട്ട വിവരശേഖരണത്തിനു മുന്നോടിയായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി.

ജില്ലാതല ഉദ്യോഗസ്ഥരും ചാർജ് ഓഫീസർമാരും അഡീഷണൽ ചാർജ് ഓഫീസർമാരുമാണ് ദ്വിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള ട്രെയിനര്‍മാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

രണ്ടാം ബാച്ചിൻ്റെ പരിശീലനം 14 ന് ആരംഭിക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന സെൻസസിൻ്റെ രണ്ടാം ഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട 40 ചോദ്യങ്ങളും അവയുടെ ഉപചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.