പാലായിൽ കാറും ബൈക്കും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്.


പാലാ: പാലായിൽ കാറും ബൈക്കും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്.

ബൈക്ക് യാത്രക്കാരായ പയപ്പാർ സ്വദേശി സോഹിത് ജോസഫ് (28), മുണ്ടാങ്കൽ സ്വദേശി അൻവിത് ജോയി (21), കാറിൽ യാത്ര ചെയ്തിരുന്ന മുണ്ടുപാലം സ്വദേശിനി ദിവ്യ പി. എസ് (37) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ കാനാട്ടുപാറയിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post