വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.


പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശി എബ്രഹാം വർഗീസിന് (72) പരുക്കേറ്റു. രാവിലെ 9:30 യോടെയാണ് അപകടം.

മേലുകാവിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മേലുകാവ് സ്വദേശി പ്രേം ജോസഫിന് (62) പരുക്കേറ്റു. രാവിലെ 11:30 യോടെയായിരുന്നു അപകടം. പാമ്പാടി വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് മിനടം സ്വദേശി ഡെന്നിസ് കുര്യൻ ചാക്കോയ്ക്ക് (22) പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post