വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.


കോട്ടയം: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. ചേർപ്പുങ്കൽ ഭാ​ഗത്തു വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു മുത്തോലി സ്വദേശി റോയി ജേക്കബിനു (53) പരുക്കേറ്റു. 

കഴിഞ്ഞ ദിവസം രാത്രി 8.30യോടെയായിരുന്നു അപകടം. പൂവരണി ഏഴാം മൈൽ ഭാ​ഗത്തു വച്ചു ബസും കാറും കൂട്ടിയിടിച്ചു കൊല്ലം സ്വദേശി ടിജിൻ സാംകുട്ടിക്ക് ( 32) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം. എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ചു തിടനാട് സ്വദേശികളായ സാലി ടോമി ( 54), കെ.എസ്.ശ്രീകുമാർ (48)എന്നിവർക്കു പരുക്കേറ്റു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പെരുമ്പാവൂർ വല്ലം ഭാ​ഗത്ത് വച്ചായിരുന്നു അപകടം. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.