മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ അപൂർവ്വ ചിത്രങ്ങൾ! ചിത്രങ്ങളിലൂടെ ചരിത്രത്തിലേക്ക്: കോട്ടയം ബേക്കർ സ്‌കൂളിൽ" ഗാന്ധി ദർശൻ 26" ചിത്രപ്രദർശനം കാണാനെത്തുന്


കോട്ടയം: മഹാത്മാ ഗാന്ധിയുടെ ജീവിതം ചരിത്ര താളുകളിലെ അപൂർവ്വ ചിത്രങ്ങളിലൂടെ വരച്ചു കാട്ടുകയാണ് കോട്ടയം ബേക്കർ സ്‌കൂളിലെ വിദ്യാർത്ഥികൾ ചിത്രപ്രദർശനത്തിലൂടെ. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ ഒരുക്കിയിരിക്കുന്ന" ഗാന്ധി ദർശൻ 26" ചിത്രപ്രദർശനം കാണാനെത്തുന്നത് വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ്.

ഗാന്ധിജിയുടെ ജീവിതത്തിലെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനമാണ് പാലാ കെ എം മാത്യു ഫൗണ്ടേഷനുമായി സഹകരിച്ച് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 5 വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചിത്രപ്രദർശനം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി കാണാൻ അവസരം ഉണ്ടായിരിക്കും. ചിത്ര പ്രദർശനം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ മന്ത്രി കെ സി ജോസഫ് ഗാന്ധിയൻ ദർശനം ഇന്നത്തെ സമൂഹത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിനു വർഗീസ് സ്വാഗതം ആശംസിച്ചു.

പ്രിൻസിപ്പൽ എലിസബത്ത് ജിസ് നൈനാൻ, ചലച്ചിത്രം സംവിധായകൻ ജോഷി മാത്യു, എഇഓ അനിൽ തോമസ്, മാനേജ്മെന്റ് കമ്മറ്റി കൺവീനർ ജോർജ് വർഗീസ്, മുൻസിപ്പൽ ചെയർമാൻ സന്തോഷ് കുമാർ, വാർഡ് കൗൺസിലർ ജോൺ വർഗീസ്, പാലാ കെ എം മാത്യു ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോമു മാത്യു, ബേക്കർ ചാപ്ലിൻ സിബി മാത്യു, പിടിഎ പ്രസിഡന്റ് എ എസ് മനാഫ് എന്നിവർ ആശംസകൾ അറിയിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ലിൻസി ജോർജ് നന്ദി രേഖപ്പെടുത്തി. സാമൂഹിക സാംസ്കാരിക തലത്തിൽ നേതൃത്വം വഹിക്കുന്ന ഒട്ടേറെ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.