ജോലി സ്ഥലത്തേക്ക് ബൈക്കിൽ വരുന്നതിനിടെ ഹൃദയാഘാതം; മണിമലയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.


മണിമല: ജോലി സ്ഥലത്തേക്ക് ബൈക്കിൽ വരുന്നതിനിടെ മണിമലയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മണിമല പരുത്തപ്പാറ ജോസ് പി ജോസഫ്  (കൊച്ചുമോൻ 45) ആണ് മരിച്ചത്.  മണിമലയിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ ജോലി സ്ഥലത്തേയ്ക്ക് ബൈക്കിൽ വരുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു .ഉനെ തന്നെ നാട്ടുകാര്‍ മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

Next
This is the most recent post.
Previous
Older Post