പാലാ: സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (SJIHMCT) പാലായിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം നാളെ ആരംഭിക്കും. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പുതിയ സാധ്യതകളും ആഗോള പ്രവണതകളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
ഡോ. ജോസഫ് തsത്തിൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര ടൂറിസം വിദഗ്ധൻ പ്രൊഫ. ദിമിത്രിയോസ് ബുഹാലിസ് മുഖ്യപ്രഭാഷണം നടത്തും. വിനീത് വർമ്മ മുഖ്യാതിഥിയാകും.
ഒമ്പത് രാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള വിദഗ്ധരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. പ്രബന്ധാവതരണങ്ങൾ, വിദഗ്ധ സെഷനുകൾ, ചർച്ചകൾ എന്നിവയും നടക്കും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തോടെ മറ്റന്നാൾ അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനമാകും.