കോട്ടയം കിറ്റ്സിന് ചരിത്രനേട്ടം; കേന്ദ്ര സർക്കാരിന്റെ ‘ഡീംഡ് ടു ബി യൂണിവേഴ്സിറ്റി’ പദവി! കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് ഇനി പി.എസ


കോട്ടയം: കോട്ടയത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനകരമായ നേട്ടമായി കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (കിറ്റ്സ്) ഉൾപ്പെടുന്ന പി.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച്-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘ഇൻസ്റ്റിറ്റ്യൂഷൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി–ഡിസ്റ്റിങ്ക്റ്റ് കാറ്റഗറി’ പദവി.

2026 സെപ്റ്റംബർ 7-ലെ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ സർവകലാശാലാ ഗ്രാന്റ്സ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ യു.ജി.സി നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് ഈ പദവി ലഭിച്ചത്. പി.എസ്.എൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, പി.എസ്.എൻ എൻജിനീയറിങ് കോളേജ്, ലോർഡ് ജഗന്നാഥ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കിറ്റ്സ്, പി.എസ്.എൻ കോളേജ് ഓഫ് എജ്യുക്കേഷൻ, ലോർഡ് ജഗന്നാഥ് കോളേജ് ഓഫ് എജ്യുക്കേഷൻ എന്നീ ആറ് സ്ഥാപനങ്ങൾ പുതിയ സംവിധാനത്തിന്റെ ഭാഗമായി.

എൻജിനീയറിങ് ആൻഡ് ടെക്നോളജി, ആർട്സ് ആൻഡ് സയൻസ്, മാനേജ്മെന്റ്, വിദ്യാഭ്യാസം, പാരാമെഡിക്കൽ സയൻസസ്, ഗവേഷണം, ഡോക്ടറൽ പഠനം തുടങ്ങിയ മേഖലകളിൽ ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനങ്ങൾക്ക് പുതിയ സാധ്യതകൾ ഇതോടെ ഒരുങ്ങും. കിറ്റ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥാപനം ഇനി പി.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ലൂടെ ഉന്നതവിദ്യാഭ്യാസത്തിന്റെ പുതിയ അധ്യായത്തിലേക്ക്.

കൂടുതൽ വിവരങ്ങൾക്ക്:

9645510000

Next
This is the most recent post.
Previous
Older Post