പാലാ: സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (SJIHMCT), പാലായിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ന് തുടക്കമായി. “Entrepreneurship thinking as a culture in hospitality and tourism ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ചാണ്ടി ഉമ്മൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഫാ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ പ്രൊഫ. ദിമിത്രിയോസ് ബുഹാലിസ് മുഖ്യപ്രഭാഷണം നടത്തി. വിനീത് വർമ്മ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ഗവേഷകരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ സംരംഭകത്വം, നൂതനാശയങ്ങൾ, സുസ്ഥിര വികസനം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങളും ചർച്ചകളും നടക്കും.
